News

ഡല്‍ഹി- മുംബൈ എക്സ്പ്രസ് വേ പ്രഖ്യാപിച്ചു; പന്ത്രണ്ടു മണിക്കൂര്‍ മതി ലക്ഷ്യത്തിലെത്താന്‍

ഒരു ലക്ഷം കോടി രൂപ ചെലവില്‍ ഡല്‍ഹി-മുംബൈ അതിവേഗ പാത വരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗദ്കരിയാണ് പ്രഖ്യാപനം നടത്തിയത്.ഡല്‍ഹി- മുംബൈ റോഡ്‌ മാര്‍ഗം നിലവില്‍ 24 മണിക്കൂര്‍ എന്നത് അതിവേഗ പാത വരുന്നതോടെ പന്ത്രണ്ടു മണിക്കൂറായി ചുരുങ്ങും. മൂന്നു വര്ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.
മധ്യപ്രദേശ്‌ -രാജസ്ഥാന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ചമ്പല്‍ എക്സ്പ്രസ് വേയും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
സുവര്‍ണ ചതുഷ്കോണ പാതയില്‍ പെടുന്ന നിലവിലെ എന്‍ എച്ച് 8 ആണ് ഡല്‍ഹിയെയും മുംബൈയെയും ഇപ്പോള്‍ ബന്ധിപ്പിക്കുന്നത്. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളായ ജയ്പൂര്‍,അജ്മീര്‍,ഉദയ്പൂര്‍,അഹമദാബാദ്,വഡോദര എന്നിവ വഴിയാണ് ഈ ഹൈവേ പോകുന്നത്. തിരക്ക് കുറഞ്ഞ സ്ഥലങ്ങളിലൂടെയാകും പുതിയ അതിവേഗ പാത വരിക.
നാല്‍പ്പതു സ്ഥലങ്ങളില്‍ ഒരേ സമയം ഡിസംബറില്‍ അതിവേഗ പാത പണി തുടങ്ങും.