വ്യാജ ഹര്‍ത്താല്‍ ആഹ്വാനം: സംസ്ഥാനത്ത് വഴിതടയലും ഭീഷണിയും
കഠ്‌വയില്‍ നടന്ന എട്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലയിടത്തും വഴിതടയലും ഭീഷണിയും.
സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സന്ദേശം പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു.