ജെയിംസ്ബോണ്ട് വാഹനം ലേലത്തിന്
ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമായ ജെയിംസ്ബോണ്ടിനൊപ്പം തന്നെ പ്രശസ്തിയുള്ള ഒന്നുകൂടിയുണ്ട്. ബോണ്ട് കാര്‍, ‘ആസ്റ്റൺ മാർട്ടിൻ’. നിലവിലെ ബോണ്ടിന്റെ സ്വകാര്യവാഹനം സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം.
അടുത്ത ബോണ്ടാവാനൊരുങ്ങുന്ന ക്രേഗ് തന്റെ ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷാണ് ലേലത്തിന് വച്ചിരിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങള്‍ക്ക് കരിയർ ഡെവലപ്മെന്റിന് സഹായമേകുന്ന ഓപർച്യുണിറ്റി നെറ്റ്വർക്ക് എന്ന തന്റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കാവും ഈ ലേലതുക ക്രേഗ് പൂർണ്ണമായും വിനിയോഗിക്കുക.
ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷ് കാർ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്ളണ്ടിലെ ആസ്റ്റൺ മാർട്ടിൻ ആസ്ഥാനത്ത് ഹാൻഡ്–ബിൽറ്റ് ആയാണ് ഈ വാഹനങ്ങൾ നിർമിച്ചത്. 6 ലിറ്റർ വി12 പെട്രോൾ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനത്തിനുള്ളത്. 183 മൈലാണ് ഉയർന്ന വേഗം.
ഡാനിയൽ ക്രേഗിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ആസ്റ്റൺ മാർട്ടിന് ചീഫ് ക്രിയേറ്റിങ് ഓഫീസർ മാരെക് റീച്മാൻ പ്രത്യേകം ഡിസൈൻ ഡെയ്താണ് വാഹനം പുറത്തിറങ്ങിയത്. മിഡ്നൈറ്റ് ബ്ളൂ ആണ് വാഹനത്തിന്റെ നിറം. 100 മൈലിലാണ് ക്രേഗ് ഈ വാഹനത്തെ ഓടിച്ചിരിക്കുന്നതെന്ന് ക്രിസ്റ്റീസിന്റെ സെയില്‍സ് ഡയറക്ടർ ബെക്കി മാക്ഗ്യെയർ പറയുന്നു. ഈ മാസം 20ന് ന്യൂയോർക്ക് റോക്കെഫെല്ലർ സെന്ററിൽ ലേലം നടക്കും.