ഇന്ത്യക്കാര്‍ യാത്രകളെ കൂടുതല്‍ സ്നേഹിക്കുന്നു
വേനല്‍ക്കാലം അവധിക്കാലം കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ഇന്ത്യക്കാര്‍ അവരുടെ വേനല്‍ക്കാല വിനോദസഞ്ചാര പരിപാടികള്‍ ആസൂത്രണം ചെയ്തതായി മെയിക് മൈ ട്രിപ്പ് സര്‍വെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 24 ശതമാനം യാത്രക്കാരുടെ വര്‍ധനവുണ്ട്. ഇതില്‍ കൂടുതലും 25 മുതല്‍ 30 വയസുവരെ പ്രായമുള്ളവരാണ്.
ആഭ്യന്തര യാത്രക്കാരില്‍ ഭൂരിഭാഗം ആളുകളും താമസത്തിന് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകലാണ് ഉപയോഗിക്കുന്നതെന്ന് സര്‍വെ രേഖപ്പെടുത്തുന്നു. സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ ടൂറിസ്റ്റുകളില്‍ 10 ശതമാനം വര്‍ധനവും ഈ വര്‍ഷമുണ്ട്. കൂടുതലും സഞ്ചാരികള്‍ യാത്രയും ഹോട്ടലുകളും മറ്റും ബുക്ക് ചെയ്യാന്‍ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് മെയിക് മൈ ട്രിപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഓഫീസര്‍ മോഹിത് ഗുപ്ത പറഞ്ഞു.
സ്മാര്‍ട്ട് ഫോണുകള്‍ ടൂറിസം മേഖലയിലെ ആശയവിനിമയത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ പ്രദേശ്, ലഡാക്ക്, കശ്മീര്‍, ഉത്തരാഖണ്ഡ്, ഊട്ടി, പോണ്ടിച്ചേരി, കേരളം, സിക്കിം, മേഘാലയ, അസം എന്നീ സ്ഥലങ്ങളാണ് 70 ശതമാനത്തില്‍ കൂടുതല്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍വെ ഫലങ്ങള്‍ പറയുന്നു.