Auto

ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര

ഇറ്റാലിയന്‍ കമ്പനിയായ ഓട്ടോമൊബൈലീ പിനിന്‍ഫരിന ഡിസൈന്‍ ചെയ്ത ആഡംബര വൈദ്യുത കാര്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മഹീന്ദ്രയുടെ തന്നെ ഉടമസ്ഥതയില്‍ യൂറോപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓട്ടോമൊബൈലീ പിനിന്‍ഫരിന.

2020ഓടെ ആഡംബര ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എതിരാളികളായ ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനി എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി 20 ലക്ഷം യൂറോയില്‍ താഴെ വിലയിലാകും പുതിയ വാഹനം വിറ്റഴിക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക എന്നിവരുമായിച്ചേര്‍ന്ന് പിനിന്‍ഫരിന ഗ്രൂപ്പ് ചെയര്‍മാന്‍ പോളോ പിനിന്‍ഫരിനയാണ് പദ്ധതി പ്രഖ്യാപിച്ചത്.