Tech

വിലക്കുറവിന്‍റെ മികവില്‍ തോംസണ്‍ ടെലിവിഷന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

വിലക്കുറവിന്‍റെ മാജിക്കുമായി നിരവധി തവണ ഉപഭോക്താക്കൾക്ക് മുന്നിലെത്തിയ ഫ്രാൻസ് കമ്പനി തോംസൺ പുതിയ മൂന്നു സ്മാർട് ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്മാർട് ടിവി വിൽക്കുന്നതും തോംസൺ തന്നെയാണ്.

ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് സെയില്‍ നടന്നപ്പോൾ നിമിഷ നേരത്തിനുള്ളിലാണ് മൂന്നു മോഡൽ സ്മാർട് ടിവികളും വിറ്റുപോയത്. 32, 40, 43 ഇഞ്ച് വേരിയന്‍റ്കളാണ് തോംസൺ അവതരിപ്പിച്ചത്. നോയിഡയിൽ നിർമിച്ച ടെലിവിഷനുകൾക്ക് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗ്‌ലൈനുമുണ്ട്. കുറഞ്ഞ വിലയ്ക്ക് സ്മാർട് ടിവി വിൽക്കുന്ന മൈക്രോമാക്സ്, ഷവോമി എന്നിവർക്ക് വൻ വെല്ലുവിളിയാണ് തോംസൺ.

32 ഇഞ്ചിന്‍റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 13,499 രൂപയ്ക്കാണ്. 20 ഡബ്ല്യൂ സ്പീക്കർ ഔട്പുട്, അൾട്ര എച്ച്ഡി 4 എക്സ് ഡിസ്പ്ലെ എന്നിവ പ്രധാന ഫീച്ചറുകളാണ്. 178 ഡിഗ്രി വ്യൂ ആംഗിൾ, 1.4 ജിഗാഹെഡ്സ് ഡ്യുവൽ കോർ കോർട്ടക്സ്–എ 53 പ്രോസസർ, 1ജിബി റാം, 8 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഒഎസ് എന്നിവ മറ്റു ഫീച്ചറുകളാണ്.

40 ഇഞ്ചിന്‍റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 19,999 രൂപയ്ക്കും 43 ഇഞ്ചിന്‍റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 27,999 രൂപയ്ക്കുമാണ്. 40 ഇഞ്ച്, 32 ഇഞ്ച് വേരിയന്‍റിലെ ഒഎസ് ആൻഡ്രോയ്ഡ് ലോലിപോപ്പാണ്. രണ്ടിലും 1ജിബി റാം, 8 ജിബി സ്റ്റോറേജുണ്ട്.