News

കുപ്പി വെള്ളത്തിന് താക്കീതുമായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (BIS) വ്യവസ്ഥകളും ലംഘിക്കുന്ന കുപ്പിവെള്ള നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനു പുറമെ ഇതിന്മേല്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്നും കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ ലൈസന്‍സ് ഇല്ലാതെ കുപ്പിവെള്ളത്തിന്റെ ഉല്‍പാദനം നടത്താന്‍ പാടുള്ളതല്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് നിയമം അനുശാസിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെയും BIS സര്‍ട്ടിഫിക്കേഷന്‍ കൂടാതെയും കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുവാനും വില്‍ക്കുവാനും പാടുള്ളതല്ല.

നിയമം ലംഘിക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അതാത് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയോ ഭക്ഷ്യസുരക്ഷാ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡിനെയോ അറിയിക്കണം. ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പരിലും വിവരം നല്‍കാവുന്നതാണ്.

ടോള്‍ ഫ്രീ നമ്പര്‍ – 1800 425 1125
തിരുവനന്തപുരം – 8943346181
കൊല്ലം – 8943346182
പത്തനംതിട്ട – 8943346183
ആലപ്പുഴ – 8943346184
കോട്ടയം – 8943346185
ഇടുക്കി – 8943346186
എറണാകുളം – 8943346187
തൃശ്ശൂര്‍ – 8943346188
പാലക്കാട് – 8943346189
മലപ്പുറം – 8943346190
കോഴിക്കോട് – 8943346191
വയനാട് – 8943346192
കണ്ണൂര്‍ – 8943346193
കാസറഗോഡ് – 8943346194

മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ്, തിരുവനന്തപുരം – 8943346195
മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ്, എറണാകുളം – 8943346196
മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ്, കോഴിക്കോട് – 8943346197