കടിച്ചാല്‍ പൊട്ടും ശബരിമലയിലെ ഉണ്ണിയപ്പം
അടുത്ത മണ്ഡലകാലം മുതല്‍ ശബരിമലയില്‍ കടുപ്പം കുറഞ്ഞ ഉണ്ണിയപ്പം ഭക്തര്‍ക്ക് കിട്ടും. കൊട്ടക്കാര മഹാഗണപതി ക്ഷേത്രത്തിലേതിനു സമാനമായ മാര്‍ദവമേറിയ ഉണ്ണിയപ്പം തയാറാക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ. പത്മകുമാര്‍ അവതരിപ്പിച്ച പദ്ധതി കേന്ദ്ര ഭക്ഷ്യസംസ്ക്കരണ-ഗവേഷണ കേന്ദ്രത്തിന്റെ സഹാത്തോടെയാണ് അയ്യപ്പഭക്തന്മാര്ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പ്രസാദങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത്. കൂടുതല്‍ കാലം കേടാകാതിരിക്കാന്‍ ഏറെനേരം നെയ്യിലിട്ട് വറുത്തെടുക്കുന്നതിന് പകരം വളരെയോറെ മൃദുത്വമുള്ള അപ്പം ഉണ്ടക്കാന്‍ കഴിയുമെന്നാണു ഗവേഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
ആചാരവിധിപ്രകാരം ഉണ്ണിയപ്പത്തില്‍ ഏത്തയ്ക്ക ചേര്‍ക്കണം എന്നാല്‍ ഏത്തയ്ക്ക ചേര്‍ക്കുന്നത് ഉണ്ണിയപ്പം വേഗം ചീത്തയാവുന്നത് കൊണ്ട് ഇപ്പോള്‍ അത് ചേര്‍ക്കാറില്ല. പഴം ചേര്‍ത്ത് ഉണ്ണിയപ്പത്തിന്റെ കാലാവധി കൂട്ടാമെന്നാണു ഗവേഷണ കേന്ദ്രം പറയുന്നത്. ചീത്തായാകാതിരിക്കാന് ബട്ടര്‍പേപ്പറില്‍ പൊതിഞ്ഞാണ് ഉണ്ണിയപ്പം കൊടുക്കുന്നത്.ഇനി പ്രത്യേക പായ്ക്കറ്റിലായിരിക്കും വിതരണം ഭക്ഷ്യസംസ്ക്കരണ കേന്ദ്രം തയാറാക്കിയ ഉണ്ണിയപ്പവും അരവണയും ശാസ്ത്രീയമായും പരിശോധിക്കാന്‍ ഈ മാസം 25ന് ബോര്‍ഡ് അംഗങ്ങള്‍ ബെംഗ്ലൂരുവില്‍ എത്തും.
അരവണയില്‍ ശര്‍ക്കരയുടെ അളവ് പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന തരത്തില്‍ ക്രമീകരിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതിനായ് സര്‍ക്കാര്‍ അംഗീകാരം നേടിയിട്ടുണ്ട്. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ അതേ മാര്‍ദവത്തോടെ കൂടുതല്‍ കാലം സൂക്ഷിക്കാവുന്ന ഉണ്ണിയപ്പമാണ് തിരുവിതാംകൂര്‍ ലക്ഷ്യമിടുന്നത്. ഉണ്ണിയപ്പം, അരവണ പായ്ക്കറ്റുകളില്‍ കാലാവധി തീയതി രേഖപ്പെടുത്തും.