Kerala

മോഹന്‍ലാല്‍ വിഷുവിന് തന്നെ

മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം വിഷുവിന് തന്നെ റിലീസ് ചെയ്യും. ഇന്നലെയായിരുന്നു തിരകഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ചിത്രത്തിന് തൃശ്ശൂര്‍ കോടതി സ്റ്റേ വിധിച്ചത്.

ചിത്രത്തിന്റെ കഥയെക്കുറിച്ചുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുത്തീര്‍പ്പിലെത്തിയെന്നും മോഹന്‍ലാലിന്റെ കഥയ്ക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും രവികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹന്‍ലാലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാമാണ് വേഷമിടുന്നത്.