Kerala

ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും

ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ   ഇവിടെ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

പശ്ചിമഘട്ട മലനിരകളിലെ ആനമുടിയുടെ താഴ്‌വരയായ രാജമലയിലേക്കുള്ള സന്ദർശക വിലക്ക് മൂലം മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.

16നു രാജമല ഉൾപ്പെട്ട ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറക്കുന്നതോടെ സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനവാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.