അവിശ്വസനീയം ഈ കിറുക്കന്‍ യാത്ര;കൈയ്യില്‍ പണമില്ല, ആഹാരം കരിക്കിന്‍ വെള്ളം
യാത്രയിലൂടെ ലോകത്തിനെ അറിയാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍. ഒരു മാസം നീണ്ട യാത്ര, കയ്യില്‍ പണമില്ല, ജീവിച്ചത് കരിക്കിന്‍ വെള്ളം മാത്രം കുടിച്ച്. അതേ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമെങ്കിലും ഈ കിറുക്കന്‍ യാത്ര നടത്തിയത് അനൂജും ഇഷാന്തുമാണ്.
ആരംഭിച്ച യാത്ര പണമില്ലെന്ന് കരുതി പകുതിക്ക് വെച്ചവര്‍ ഉപേക്ഷിച്ചില്ല. യാത്രാമധ്യേ ഇരുവരും പണം സമ്പാദിച്ചത് ട്രെയിനില്‍ നൃത്തം ചെയ്തും മറ്റ് ജോലികള്‍ ചെയുതുമാണ്.
ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. തുടക്കത്തില്‍ ആസ്വദിച്ചു ആരംഭിച്ച യാത്ര എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും ഹരം കുറഞ്ഞ് വന്നു.
യാത്രയുടെ ആ ചൂട് ഒന്നടങ്ങിയെന്ന് മനസ്സിലാക്കിയപ്പോഴാണ് പുതിയ പദ്ധതിയിലേക്ക് എത്തിയത്. 30 ഡേയ്‌സ് കോക്കോനട്ട് വാട്ടര്‍ ഫാസ്റ്റ്. ഒറീസയില്‍ ചിലവിടാന്‍ നീക്കി വെച്ച 30 ദിവസം അവര്‍ അതിനായി തിരഞ്ഞെടുത്തു. ഒരു മാസം വെറും കരിക്കിന്‍ വെള്ളം കുടിച്ച് മാത്രം ജീവിക്കുക.
പദ്ധതി തുടങ്ങിയ മൂന്നാം ദിനം തന്നെ ഇഷാന്ത് ആയുധം വെച്ച് കീഴടങ്ങി. കരിക്കിന്‍വെള്ളം മാത്രം കുടിച്ചുകൊണ്ട് ജീവിക്കുക എന്നത് എളുപ്പമല്ലെന്ന് പറയുന്നു ഇഷാന്ത്. പക്ഷേ അനൂജ് 30 ദിവസത്തെ ടാസ്‌ക്ക് അങ്ങനെ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലായിരുന്നു.
‘സിര്‍ഫ് നാരിയല്‍’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ അനൂജ് തന്റെ യാത്രാ ചിത്രങ്ങളും ഇതില്‍ പോസ്റ്റ് ചെയ്ത് തുടങ്ങി.
യാത്രയില്‍ സ്ഥലങ്ങള്‍ കാണുന്നതിന് പുറമെ സ്‌കൂളുകളില്‍ ചെന്ന് കുട്ടികളുമായി സംസാരിക്കുക, പ്രദേശവാസികളോട് സംസാരിക്കുക, രസകരമായ കളികളില്‍ ഏര്‍പ്പെടുക തുടങ്ങി നിരവധി കാര്യങ്ങളും ഇരുവരും ചെയ്തു.
ഒറീസയില്‍ ചിലവിട്ട 30 ദിവസം കൊണ്ട് അനൂജിന്റെ 14 കിലോയാണ് കുറഞ്ഞത്.