Kerala

സുധീഷിന്റെ കുടുംബത്തിന് കൈത്താങ്ങായി ടൂറിസം കൂട്ടായ്മ

മഞ്ഞപിത്ത രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞ റിസോര്‍ട്ട് ജീവനക്കാരന്റെ കുടുംബത്തിന്
ടൂറിസം മേഖലിലെ കൂട്ടായ്മയിലൂടെ സമാഹരിച്ചത് 18 ലക്ഷം രൂപ. പൊട്ടന്‍കാട് സ്വദേശിയായിരുന്ന വി. ബി സുധീഷ് പളളിവാസലിലെ കുക്ക്‌മെയര്‍ റിസേര്‍ട്ടിലെ ഓപ്പറേഷന്‍ മാനേജറായിരുന്നു.

മഞ്ഞപിത്തം ബാധിച്ചു മരിച്ച സുധീഷിന്റെ കുടുംബത്തെ സഹായിക്കാനായി മൂന്നാര്‍ മേഖലയിലെ റിസോര്‍ട്ട് സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കൈത്തിരി എന്ന പേരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ആരംഭിച്ചു. ഗ്രൂപ്പിന്റെ ലിങ്കുകളിലൂടെ കേരളത്തിലെ ടൂറിസം മേഖലയിലുള്ള റിസോര്‍ട്ടുകള്‍, ജീവനക്കാര്‍, ട്രാലവല്‍ ഏജന്‍സികള്‍, ഡ്രൈവര്‍മാര്‍, ടൂറിസവുമായി ബന്ധപ്പെട്ട സംഘടനകള്‍ ഉള്‍പ്പെടെയുള്ളയിലെ ആയിരത്തിലേറെ ആളുകള്‍ സഹായഹസ്തവുമായി രംഗത്തെത്തി.

20 ദിവസം കൊണ്ട് കൂട്ടായ്മ സമാഹരിച്ച 18,24,500 രൂപ സുധീഷിന്റെ മകളായ വൈഗയുടെ പേരില്‍ അടിമാലി ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചു.മൂന്നാര്‍ ഈസ്റ്റെന്‍ഡ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സുധീഷിന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്ന അനുസ്മരണ സമ്മേളനത്തില്‍ ധനസഹായത്തിന്റെ ബാങ്ക് നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി എം എം മണി വൈഗയ്ക്ക് കൈമാറി.

ചടങ്ങില്‍ പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസീഭായി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സി. നെല്‍സണ്‍, ജനപ്രധിനിധികളായ ടൈറ്റസ് തോമസ്, പളനിസ്വാമി വിവിധ ടൂറിസം സംഘടനാ പ്രതിനിധികളായ ജയന്‍. പി. വിജയന്‍, ജോസ് പ്രദീപ്, ഏബ്രഹാം ജോര്‍ജ്, സജീവ് കുമാര്‍, ജനീഷ് ജലാല്‍, കെ. സി ഹരി, അനീസ് അഹമ്മദ്, സി. കെ . ബാബുലാല്‍, ജീനറ്റ് കോശി സ്‌കറിയ, ലിജി ഐസക്ക്, തങ്കപ്പന്‍ കൊട്ടാരത്തില്‍, വി. വി. ജോര്‍ജ്, ബാബു ജോര്‍ജ്, ജോബി ജെംയിസ്, സുധീഷ് നായര്‍, രാജേഷ് നായര്‍, ഇ. പി. ജോര്‍ജ്, മിഷേല്‍ ലെബ്രോയി എന്നിവര്‍ സംസാരിച്ചു.