20000 രൂപയില്‍ താഴെയുള്ള അഞ്ചു സ്മാര്‍ട്ട് ഫോണുകള്‍
ഷവോമി റെഡ്മി നോട്ട് 5 പ്രൊ
ഫെബ്രുവരി 22 മുതലാണ് ഈ മോഡല്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്. കുറഞ്ഞ ചിലവിൽ കൂടുതൽ മികവോടെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എത്തിയിരിക്കുന്നത്. ഇതിൽ രണ്ടു കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. 6 ജിബി റാമും 64 ജിബി ഇന്റെണല്‍ സ്റ്റോറെജുമുള്ള ഫോണ്‍ 17000 രൂപയ്ക്ക് ലഭിക്കും.
20 മെഗാപിക്സലിന്റെതാണ് മുൻ ക്യാമറ. 5.99 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് 12+5 എം.പിയാണ് ഫ്രെണ്ട് ക്യാമറ. ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ 18.9 ഡിസ്പ്ലേ റേഷിയോ ഇതിനുണ്ട്. അലുമിനിയം ബോഡിയിലാണ് ഫോണിന്റെ രൂപകൽപന. 1080×2160 പിക്സൽ റെസലൂഷനുണ്ട് ഫോണിന്. ആൻഡ്രോയ്ഡ് 7.1.2ലാണ് ഫോണിന്റെ പ്രവർത്തനം നടക്കുന്നത്. 4000 എംഎഎച്ചിന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
നോക്കിയ 6
നോക്കിയയുടെ മധ്യനിര ആൻഡ്രോയിഡ് ഫോണായ നോക്കിയ 6 ഈ വര്‍ഷം ആദ്യമാണ് വിപണിയിലെത്തിയത്. നോക്കിയ 6 14,999 രൂപയ്ക്ക് വാങ്ങാനാകും. 1920×1080 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സ്ക്രീനിനു ഗൊറില്ല ഗ്ളാസ് 3 സംരക്ഷണമേകുന്നു.
3 ജിബി റാമും, അഡ്രീനോ 505 ജിപിയുവിന്റെ പിന്തുണയുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 1.4 ജിഗാ ഹെർട്സ് സ്നാപ്പ് ഡ്രാഗന് 430 ഒക്ട കോർ പ്രോസസറാണ്. ആൻഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണിന് 16 എംപി ഫ്രെണ്ട് ക്യാമറ, 8 എംപി സെൽഫി ക്യാമറ എന്നിവയാണുള്ളത്.
ഒപ്പോ എഫ് 3 പ്ലസ്
ആൻഡ്രോയിഡ് മാർഷ്മലോ 6, സ്നാപ്പ് ഡ്രാഗന് 635 പ്രൊസസർ എന്നിവയിലാണ് ഓപ്പോ എഫ്3 പ്ലസിന്റെ പ്രവർത്തനം. 6 ഇഞ്ചിന്റെ എച്ച്ഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ്, 256 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണുള്ളത്. 16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും 8 മെഗാപിക്സലിന്റെ പിൻ ക്യാമറയുമാണ് ഫോണിലുള്ളത്. 4000 എംഎഎച്ച് ബാറ്ററി ലൈഫും ഫോണ്‍ കാഴ്ചവെക്കുന്നുണ്ട്. 19900 ആണ് വില.
സംസങ് ഗ്യാലക്സി ജെ7 പ്രൊ
സാംസങിന്റെ ഗാലക്സി ജെ 7 പ്രോ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. 18,900 രൂപയ്ക്ക് കറുപ്പ്, സ്വര്‍ണം എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഗ്യാലക്സി ജെ 7 പ്രോ ലഭ്യമാകുന്നത്. 1.6 ജിഗാ ഹെഡ്സ് ഒക്ടാകോര്‍ എക്സിനോസ് എസ്ഓസി പ്രൊസസറില്‍ ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് ഓഎസിലാണ് സാംസങ് ഗാലക്സി ജെ 7 പ്രൊ പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 64 ജിബി ഇന്റെണല്‍ സ്റ്റോറേജും ഫോണിനുണ്ട്. 128 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം.
1080X1920 പിക്സല്‍ റസലൂഷനില്‍ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ. എഫ് 1.7 അപ്പര്‍ച്ചറില്‍ 13 മെഗാപിക്സല്‍ പിന് ക്യാമറ, എഫ് 1.9 അപ്പര്‍ച്ചറില്‍ 13 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിനുള്ളത്. രണ്ടു ക്യാമറയ്ക്കും എല്‍ഇഡി ഫ്ലാഷ് ഉണ്ട്. 4 ജി സൗകര്യമുള്ള ഫോണില്‍ വൈഫൈ, വൈഫൈ ഡയറക്ട്, എന്‍എഫ്സി, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ട്.
ആപ്പിള്‍ ഐഫോണ്‍ എസ്ഇ
1136×640 പിക്സൽ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് റെറ്റിന ഡിസ്പ്ലേയില്‍ വരുന്ന ഐഫോണിനു കരുത്തു നൽകുന്നത് 64 ബിറ്റ് എ9 ചിപ്പ് സെറ്റിനൊപ്പം എം9 മോഷൻ കോ പ്രൊസസറാണ്. ഐഒഎസ് 9.3 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. എച്ച് ഐഡിയിൽ പ്രവർത്തിക്കുന്ന ഫിംഗർപ്രിന്റ് സ്കാനർ ഹോം ബട്ടൺ രണ്ടു തവണ ടച്ച് ചെയ്യുമ്പോൾ പ്രവർത്തനക്ഷമമാകും.
16ജിബി, 64ജിബി എന്നി രണ്ടു ഇന്റെണല്‍ മെമ്മറികളുണ്ട്. 2GB റാം ആണ് ഫോണ്‍ മെമ്മറി. ട്രൂ ടൂൺ ഫ്ലാഷോടുകൂടിയ 12 എംപി ഇന്‍സൈറ്റ് ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 1.2 എംപിയുടെ മുൻ ക്യാമറ ഫേസ് ടൈം എച്ച്ഡിയാണ്. 720 പിക്സൽ വിഡിയോ വരെ ഷൂട്ട് ചെയ്യാം. 1642 എംഎഎച്ച് ബാറ്ററിയോടു കൂടിയ ആപ്പിൾ എസ് ഇയുടെ ഭാരം 113 ഗ്രാമാണ്. ഒറ്റ ചാർജിൽ 14 മണിക്കൂർ ഉപയോഗിക്കാം. സിൽവർ, ഗ്രേ, റോസ് ഗോൾഡ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 19000 രൂപയാണ് വില.