News

കേരള ടൂറിസത്തിന് ഔട്ട്‌ലുക്ക് മാസികയുടെ പുരസ്ക്കാരം

ഔട്ട്‌ലുക്ക് യാത്രാ മാസിക ടൂറിസം രംഗത്തെ മികച്ച സ്ഥലങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ബഹുമതികളില്‍ രണ്ടെണ്ണം കേരളത്തിനു ലഭിച്ചു. ആയുര്‍വേദ- സൗഖ്യ വിഭാഗത്തിനും തട്ടേക്കാട് പക്ഷി സങ്കേതത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്.

ന്യൂഡല്‍ഹിയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈര്‍കുട്ടി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കെനിയ (മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍), നാഗലാന്‍ഡ്, ഗുജറാത്ത് (ഹോണ്‍ബില്‍, റാന്‍ ഉത്‌സവ്- ഫെസ്റ്റിവല്‍), ന്യൂസിലന്‍ഡ് (അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍), മൗറീഷ്യസ് (മികച്ച ഐലന്‍റ്), സ്വിറ്റ്‌സര്‍ലാന്‍ഡ് (ഏറ്റവും മികച്ച അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം), ലഡാക്ക് (ഇന്ത്യയിലെ മികച്ച അഡ്വഞ്ചര്‍ കേന്ദ്രം) എന്നിങ്ങനെയാണ് മറ്റു ബഹുമതികള്‍.