തിങ്കളാഴ്ച സംസ്ഥാനത്ത് ദളിത് ഐക്യവേദിയുടെ ഹര്‍ത്താല്‍
ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത് ദലിത് ഐക്യവേദി.
തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. പട്ടികജാതി/പട്ടിക വർഗ പീഡനവിരുദ്ധ നിയമം ദുർബലപ്പെടുത്തിയതിനെതിരേ ദലിത് സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദിൽ 11 പേർ വെടിയേറ്റ് മരിച്ചിരുന്നു.
ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മധ്യപ്രദേശ്, രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയിൽ പ്രതിഷേധിച്ചാണ് ദലിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തത്.