ഹജ്ജ് വിമാനങ്ങള്‍ ഇത്തവണയും കൊച്ചിയില്‍ നിന്നുതന്നെ
സംസ്ഥാനത്ത് ഈ വർഷവും ഹജ്ജ് വിമാന സർവീസുകൾ നെടുമ്പാശ്ശേരിയിൽ നിന്നായിരിക്കുമെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ നിയമസഭയിൽ അറിയിച്ചു. ഹജ്ജ് ക്യാമ്പും അവിടെത്തന്നെയാകും.
ഇതുസംബന്ധിച്ച് സിയാൽ എം.ഡിയുമായി ചർച്ചചെയ്ത് ധാരണയിലെത്തി. ഇത്തവണ സിയാലിന്റെ അക്കാദമിയിലാണ് ഹാജിമാർക്കുള്ള താമസസൗകര്യം ഒരുക്കുന്നത്.
അതേസമയം, ഹജ്ജ് എംബാർക്കേഷൻ പോയന്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുന സ്ഥാപിക്കുകയാണ് സർക്കാറിന്റെ നിലപാടെന്ന് മന്ത്രി അറിയിച്ചു. 70 കഴിഞ്ഞവർക്ക് ഹജ്ജിന് പോകുന്നത്തിന് മുൻഗണന നൽകുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.