Kerala

ജലാശയം വറ്റുന്നു;ആശങ്കയോടെ തേക്കടി

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് തേക്കടി. കുരങ്ങിണി കാട്ടു തീയ്ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ട്രെക്കിങ്ങും, തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങും മാര്‍ച്ച് 29നാണ് പുനരാരംഭിച്ചത്.

വേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികള്‍ ബോട്ടിങ്ങിനായി തേക്കടി തടാകത്തില്‍ എത്തി തുടങ്ങി എന്നാല്‍ ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ് 112.7 അടിയാണ് ഈ ജലനിരപ്പ് 109 അടിയിലേക്ക് താഴുകയാണെങ്കില്‍ ബോട്ടിങ്ങ് താത്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 29ന് പുനരാരംഭിച്ച ട്രെക്കിങ് ഇപ്പോഴും ആശങ്കയിലാണ്. ഉള്‍വനങ്ങളിലേക്ക് ഇപ്പോഴും ട്രെക്കിങ് ആരംഭിച്ചിട്ടില്ല. തുടരുന്ന വേനലില്‍ ഇപ്പോഴും കാടുകളിലെ പുല്ലുകള്‍ ഉണങ്ങി തന്നെയാണ് നില്‍ക്കുന്നത് ഈ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും കാട്ടുതീ പടരാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തേക്കടി വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ് ബോട്ടിങ് എന്നാല്‍ വേനല്‍ക്കാലത്ത് മഴയില്ലായിരുന്നുവെങ്കില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുമായിരുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ നിരോധനം വിനോദ സഞ്ചാര വ്യവസായത്തെ ബാധിച്ചു. എന്നിരുന്നാലും ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടായിരുന്നു.

തേക്കടിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സ്‌കൂള്‍ വേനല്‍ക്കാല അവധി മുതലാണ്. സാധരണയായി സഞ്ചാരികള്‍ തേക്കടിയില്‍ താമസിച്ച് സ്ഥലങ്ങള്‍ കണ്ടു മടങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ജല നിരപ്പ് താഴുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ വന്ന് കാഴ്ചകള്‍ കണ്ട് മടങ്ങുകയാണ് പതിവ് .