കൊച്ചിയില്‍ നിന്നും ഷില്ലോങ്ങിലേയ്ക്ക് ഓട്ടോയാത്ര
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മേഘാലയിലെ ഷില്ലോങ്ങിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര. ഒന്നും രണ്ടുമല്ല എണ്‍പത് ഓട്ടോകളില്‍. 250 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ ഷില്ലോങ്ങിലേയ്ക്ക് പോകുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ്സ് എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്.
3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോങ്ങിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി കൊച്ചിയിലെത്തിയ സംഘം ഓട്ടോ ഓടിക്കാന്‍ പഠിച്ചു.
കൊച്ചിയിലെ ഓട്ടോകാരാണ് വിദേശിസഞ്ചാരികളെ ഓട്ടോ ഓടിക്കാന്‍ പഠിപ്പിച്ചത്. ഷില്ലോങ്ങിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.