കൂടുതല്‍ സൗകര്യങ്ങളുമായി പേടിഎം ആപ് പരിഷ്കരിക്കുന്നു
പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് കൂടുതല്‍ ലളിതവും വൈവിധ്യമാര്‍ന്നതുമാക്കി പ്രമുഖ പേയ്മെന്റ് ഗേറ്റ് വെ ആയ പേ ടി എം അവരുടെ ആപ്പ് പരിഷകരിക്കുന്നു. വ്യക്തിഗതമായ സൗകര്യങ്ങള്‍ നല്കുന്ന വിധത്തിലാണ് ആപ്പ് പരിഷ്കരിച്ചിരിക്കുന്നത്. ബാങ്കുകളില്‍ നിന്ന് പേ ടി എം വാലറ്റിലേക്ക് കൂടുതല്‍ വേഗത്തില്‍ പണം കിട്ടുന്നതിന് പുറമെ ഇതിനു ഫീസ് ഈടാക്കാത്ത വിധത്തിലാണ് ആപ്പ് പരിഷ്കരിച്ചിരിക്കുന്നത്.
വാലറ്റ് സൗകര്യം എന്നതില്‍ നിന്ന് മാറി പണം ഏതാവശ്യത്തിനും ഏതു സ്ഥലത്തും ലഭ്യമാകുന്ന വിധത്തിലാണ് ഇനി പേ ടി എം എത്തുന്നത്. വ്യക്തിയുടെ പണം സംബന്ധമായ ഏതാവശ്യവും ഇത് വഴി നിറവേറ്റാനാകും. ഇന്ത്യയിലെമ്പാടും 70 ലക്ഷം വ്യാപാര സ്ഥാപനങ്ങളില്‍ പേ ടി എം ഉപയോഗിക്കാനാകും. ഇത് വഴി ഓരോ ക്വര്‍ട്ടറിലും 100 കോടി ട്രാന്‍സെക്ഷന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ കിരണ്‍ വാസി റെഡ്ഢി പറഞ്ഞു.
ഇതിനു പുറമെ, പരിഷ്കരിച്ച ആപ്പ് ഉപയോഗിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കും. പുതിയ ആപ്പ് വ്യാപാരികള്‍ക്ക് നേരിട്ട് തന്നെ തങ്ങളുടെ ബാങ്ക് അകൗണ്ടുകളില്‍ പണം എത്തുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.