പൂച്ചകള്‍ക്ക് വേണ്ടി ഇറാഖില്‍ ഹോട്ടല്‍
പൂച്ചകള്‍ക്ക് വേണ്ടി ഒരു ഹോട്ടല്‍. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നാം. എങ്കില്‍ അങ്ങനെ ഒരു ഹോട്ടലുണ്ട് ഇറാഖില്‍. ഇറാഖിലെ തെക്കന്‍ നഗരമായ ബസ്രയിലാണ് ഹോട്ടലുള്ളത്. പൂച്ചകള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ ആദ്യ ഹോട്ടലാണിത്.
പൂച്ച സ്നേഹിയും വെറ്റിനറി വിദ്യാര്‍ഥിയുമായ അഹമ്മദ് താഹറാണ് പൂച്ചകളുടെ അതിഥി മന്ദിരത്തിന്റെ ഉടമസ്ഥന്. ഒരു വെറ്റിനറി ക്ലിനിക്കിന്റെ മുകളിലാണ് ഹോട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. അതിഥികള്‍ക്ക് കിടക്ക, റൂം, കളിസ്ഥലം, വൈദ്യ സഹായം എന്നിവ ഹോട്ടലില്‍ ലഭ്യമാണ്.
ഉടമസ്ഥര്‍ക്ക് പൂച്ചകളെ ഇവിടെ നോക്കാന്‍ ഏല്‍പ്പിക്കാം. 5000 ഇറാഖി ദിനാറാ(274 രൂപ)ണ് ഒരു ദിവസം പൂച്ചയെ താമസിപ്പിക്കാന്‍ കൊടുക്കേണ്ടത്. വരും വര്‍ഷങ്ങളില്‍ വളര്‍ത്തു പട്ടികള്‍ക്കും, പക്ഷികള്‍ക്കും താമസിക്കാനുള്ള ഇടംകൂടി ഇവിടെ ഒരുക്കാന്‍ പദ്ധതിയുണ്ട്.