America

എച്ച് 1 ബി അപേക്ഷ ഇന്നുമുതല്‍

വിദഗ്ധ ജോലികൾക്കായി യു.എസ് അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കുള്ള അപേക്ഷകൾ ഇന്നു സ്വീകരിച്ചു തുടങ്ങും. കടുത്ത പരിശോധന നടത്തുന്നതിനാൽ ഓരോ അപേക്ഷയിലുമുള്ള നടപടി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇന്ത്യൻ പ്രഫഷനലുകൾക്കെതിരേ യു.എസിൽ ജനവികാരം ഉയർത്തിവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികളുടെ അപേക്ഷകളിന്മേലുള്ള പരിശോധന കൂടുതൽ കർക്കശമാക്ക്നാണ് എല്ലാ സാധ്യതയും.

പിന്നീട് വിസ ഇന്‍റര്‍വ്യൂനും പാസ്പോർട്ട് സ്റ്റാംപിങ്ങിനുമായി എത്തുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ, ഇ–മെയിൽ വിലാസം, ഫോൺ നമ്പരുകൾ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടി വരും. ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾക്കു കൂടുതൽ ഫീസ് ആണ് ഈടാക്കുന്നത്. 6000 ഡോളറാണ് അപേക്ഷാ ഫീസ്. ഒന്നിലേറെ ജോലികൾക്കെന്ന പേരിൽ പല അപേക്ഷകൾ നൽകാൻ നേരത്തേ അനുവാദമുണ്ടായിരുന്നു. നറുക്കിടുമ്പോൾ സാധ്യത ഇതുമൂലം കൂടുതലായിരുന്നു.

എന്നാൽ, ഇത്തവണ ഒരു അപേക്ഷ മാത്രമേ നൽകാനാവൂ എന്നും ഡൂപ്ലിക്കേറ്റ് അപേക്ഷകൾ നിരസിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ അപേക്ഷകരുണ്ടാവുന്നതിനാലാണു നറുക്കിടേണ്ടിവരുന്നത്. ഇന്ത്യയിൽ നിന്നുള്ള അതിവിദഗ്ധ പ്രഫഷനലുകളാണ് എച്ച്1ബി തൊഴിൽ വിസയ്ക്കായി കൂടുതലും അപേക്ഷ നൽകിയിട്ടുള്ളത്. യുഎസിൽ നിന്നു മാസ്റ്റേഴ്സ് ബിരുദമോ അതിൽ കൂടിയ യോഗ്യതയോ നേടിയിട്ടുള്ളവർക്ക് ഈ പരിധി ബാധകമല്ല.