ധനുഷ്‌കോടി ചുറ്റി വരാന്‍ പുതിയ തീവണ്ടി
ഒരു ദിവസം കൊണ്ട് ധനുഷ്‌കോടി ചുറ്റി വരാന്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം മുതല്‍ രാമേശ്വരം വരെയാണ് പുതിയ ട്രെയിന്‍. ഒറ്റ ദിവസം അവധിയെടുത്ത് ധനുഷ്‌കോടി പോയി വരാമെന്ന തരത്തിലാണ് ട്രെയിന്‍ സമയം ആസൂത്രണം ചെയ്തിരിക്കുന്നത്.
ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ചൊവ്വഴ്ച്ച മുതല്‍ ആണ് പ്രത്യേക തീവണ്ടി സര്‍വീസ് തുടങ്ങുന്നത്. വൈകുന്നേരം എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.40ന് പാലക്കാട് എത്തിച്ചേരും.പാലക്കാട്ട് നിന്ന് വീണ്ടും യാത്രയാരംഭിക്കുന്ന ട്രെയിന്‍ പുലര്‍ച്ച 7.10ന് രാമേശ്വരത്ത് എത്തിച്ചേരും.
അന്നു രാത്രി പത്ത് മണിക്ക് തന്നെ ഇതേ ട്രെയിന്‍ തിരിച്ച് യാത്ര തുടങ്ങും. രാവിലെ 8.30ന് പാലക്കാട് എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് എറണാകുളത്ത് എത്തിച്ചേരും. ജൂണ്‍ 26 വരെ ഈ സര്‍വീസ് തുടരുമെന്ന് റെയില്‍ വേ അറിയിച്ചിട്ടുണ്ട്. ലാഭകരമല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.