News

സബ്‌സിഡി നിയന്ത്രണം: ഇ-ബസുകള്‍ക്ക് ബ്ലോക്ക്

പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമായി ബി. എം. ടി. സിയുടെ 150 ബസുകള്‍ ഇറക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. ഇ-ബസുകള്‍ ഇറക്കാനുള്ള കേന്ദ്ര സബ്‌സിഡിക്ക് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം.

സ്വന്തമായി ഇ-ബസ് വാങ്ങി സര്‍വീസ് നടത്തുന്ന കാപെക്‌സ് വിഭാഗത്തില്‍ ഓരോ ബസിന്റെ വിലയുടെ 60%മാണ് കേന്ദ്രം വഹിക്കുക. ശേഷിച്ച തുക അതത് ട്രന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഹിക്കണം. എന്നാല്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇറക്കാനുള്ള മാതൃകയാണ് ബി. എം. ടി. സി സ്വീകരിച്ചത്.

കരാര്‍ അടിസ്ഥാനത്തില്‍ ബസുകള്‍ നല്‍കാനാകില്ലെന്നാണ് ഡി എച്ച ഐ നിലപാട്. തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിലൂടെ ആദ്യഘട്ടത്തില്‍ 80 ബസുകള്‍ ഇറക്കാനായിരുന്നു ബി. എം. ടി. സിയുടെ പദ്ധതി. ഇതനുസരിച്ച് ഇ-ബസ് സര്‍വീസ് തുടങ്ങാന്‍ ഹൈദരാബാദിലെ കമ്പനിക്ക് കരാര്‍ നല്‍കി. ഇ-ബസുകളുടെ ഡ്രൈവറും അറ്റകുറ്റപണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. കണ്ടകടറെ ബി. എം. ടി. സി നിയമിക്കും.