News

ആശങ്കയൊഴിഞ്ഞു; ടിയാന്‍ഗോംഗ് എരിഞ്ഞുതീര്‍ന്നു

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെ പൂർണ്ണമായും എരിഞ്ഞമർന്നതായി ചൈനീസ് വൈബ്സൈറ്റിൽ പറയുന്നു.
ദക്ഷിണ അറ്റിലാന്റിക്കിലെ ബ്രീസിലിയന്‍ തീരത്ത് ബ്രസീലിലെ സാവോ പോളോയ്ക്കും റിയോ ഡി ജറീറോയ്ക്കും അടുത്തായി ഇത് പതിക്കുമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ചൈനീസ് ഗവേഷകര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയോടെ നിലയത്തിന്റെ വലിയ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നും ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി സ്വന്തമായൊരു ബഹിരാകാശ നിലയം എന്ന ചൈനയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് 2011 ല്‍ 10.4 മീറ്റര്‍ നീളമുള്ള ടിയാങ്‌ഗോങ് വണ്‍ വിക്ഷേപിച്ചത്. 2023 ഓടെ ഭ്രമണ പഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനായിരുന്നു ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് 2011 ല്‍ 10.4 മീറ്റര്‍ നീളമുള്ള ടിയാങ്‌ഗോങ് വണ്‍ വിക്ഷേപിച്ചത്. 2023 ഓടെ ഭ്രമണ പഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനായിരുന്നു ചൈനയുടെ പദ്ധതി. 2017 അവസാനത്തോടെ ഇത് ഭൂമിയിലിറങ്ങുമെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. എന്നാല്‍ അത് ഏറെ വൈകി. തുടര്‍ന്നാണ് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഗവേഷകര്‍ അറിയിച്ചത്. ഇതിന് ലോകവ്യാപകമായി വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.