Middle East

യു എ ഇ തൊഴില്‍ വിസ:സ്വഭാവ സര്‍ട്ടിഫിക്കറ്റ് താല്‍കാലികമായി ഒഴിവാക്കി


വിദേശികള്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കിയ നടപടി താല്‍കാലികമായി വേണ്ടെന്നുവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഈ ഇളവ് ബാധകമാണ്.