News

നീലഗിരി തീവണ്ടി വീണ്ടും കൂകി പാഞ്ഞു

സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമേകി നീലഗിരി പര്‍വത നീരാവി എന്‍ജിന്‍ ട്രെയിന്‍ സര്‍വീസ് തുടക്കം. അഞ്ചു വര്‍ഷത്തിനു ശേഷമാണ്  വീണ്ടും സര്‍വീസ് ആരംഭിച്ചത്. മാര്‍ച്ച 31 മുതല്‍ ജൂണ്‍ 24 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേട്ടുപാളയം കൂനൂര്‍ വഴിയാണ് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നത്.

രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂരില്‍ നിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തും. റിസര്‍വേഷന്‍ മാര്‍ച്ച് 14 മുതല്‍ ആരംഭിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് ഫസ്റ്റ് ക്ലാസില്‍
1,210 രൂപയാണ് നിരക്ക്. അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 660 രൂപ. രണ്ടാം ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 815 രൂപ. അഞ്ചു മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് 510 രൂപ. അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട. ആകെയുള്ള 132 സീറ്റില്‍ 32 ഫസ്റ്റ് ക്ലാസും 100 സെക്കന്‍ഡ് ക്ലാസുമാണ്. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. മേട്ടുപാളറെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ വേദമാണിക്കം യാത്രക്കാര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. യുനെസ്‌കോ അംഗീകാരം നേടിയതാണ് ഈ സര്‍വിസ്.