Kerala

കോഴിക്കോട് ബീച്ച് ഭിന്നശേഷി ടൂറിസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കുന്നു

കോഴിക്കോട് നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് നഗരത്തിലെ പ്രധാന ടൂറിസം സെന്‍ററുകളെ ഭിന്നശേഷി സൗഹൃദ സ്ഥലങ്ങളാക്കുന്നത്.

പദ്ധതിയുടെ ആദ്യപടിയായി സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ കയറാന്‍ വീല്‍ചെയര്‍ സൗഹൃദ പ്രവേശന കവാടം ഒരുക്കും. കൂടാതെ ഭിന്നശേഷിയുള്ളവര്‍ ഓടിക്കുന്ന വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. എളുപ്പത്തില്‍ പോകാനും വരാനും പറ്റുന്ന രീതിയിലാവും പാര്‍ക്കിംഗ് ഒരുക്കുക.

ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പറഞ്ഞു. കേരളത്തില്‍ ഒരുവര്‍ഷം 1.3 കോടി ആഭ്യന്തര ടൂറിസ്റ്റുകളും 10.7 ലക്ഷം വിദേശ ടൂറിസ്റ്റുകളും എത്തുന്നുണ്ട്. ഇതില്‍ 10 ശതമാനം ഭിന്നശേഷിയുള്ള വിനോദസഞ്ചാരികളാണ്.