ദോഹ–ചിക്കാഗോ സർവീസില്‍ ക്യൂസ്യൂട്ടുമായി ഖത്തര്‍ എയര്‍വേയ്സ്
ബിസിനസ് ക്ലാസ് രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പായ ക്യൂ സ്യൂട്ട് ഏപ്രിൽ ഒന്ന് മുതൽ ദോഹ – ചിക്കാഗോ സർവീസിൽ അവതരിപ്പിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ബിസിനസ് ക്ലാസ് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്കും വാഷിംഗ്ടൺ ഡല്ലസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുമുള്ള സർവീസുകളിൽ ഖത്തർ എയർവേയ്സ് തുടക്കം കുറിച്ചിരുന്നു.
ഖത്തർ എയർവേയ്സിെൻറ അവാർഡ് വിന്നിംഗ് ബിസിനസ് ക്ലാസ് യാത്ര കൂടുതൽ പേർക്കെത്തിക്കുകയും അമേരിക്കൻ വിപണികളിലുള്ള ഖത്തർ എയർവേയ്സിെന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചിക്കാഗോയിലെ ഓഹാരേ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസിലാണ് ക്യൂ സ്യൂട്ട് ഘടിപ്പിക്കുന്നത്. ബോയിങ് 777–300 വിമാനമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
ബിസിനസ് ക്ലാസ് യാത്രയിൽ വ്യത്യസ്ത യാത്രാ അനുഭവം ലഭ്യമാക്കുന്ന ക്യൂ സൂട്ട് ബോയിംഗ് 777ലാണ് ആദ്യമായി ഘടിപ്പിച്ചത്. അന്താരാഷ്ട്ര ഏവിയേഷൻ രംഗം ഇരു കൈയും നീട്ടി സ്വീകരിച്ച ക്യൂ സ്യൂട്ടിലൂടെ ഖത്തർ എയർവേയ്സിന് അൾട്രാസ് 2017ൽ ബെസ്റ്റ് എയർലൈൻ ഇന്നവേഷൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചിരുന്നു.
രണ്ട് മിഡിൽ സീറ്റുകളെ ബെഡാക്കി മാറ്റാനുള്ള സൗകര്യം നൽകുന്നതോടൊപ്പം സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പാർട്ടീഷൻ പാനലുകളും ക്യൂ സ്യൂട്ടിൽ ഘടിപ്പിച്ചിരിക്കുന്നു. യാത്രക്കാരന് ആവശ്യാനുസരണം തിരിച്ച് വെക്കാൻ സാധിക്കുന്ന രണ്ട് എൻറർടൈൻമെൻറ് സ്ക്രീനുകളും ക്യൂ സ്യൂട്ടിനുണ്ട്. നാല് പേർക്ക് ഒരുമിച്ചിരുന്ന് സഞ്ചരിക്കാവുന്നയിടമാണ് ക്യൂ സ്യൂട്ടാക്കി മാറ്റിയിരിക്കുന്നത്.