Tech

സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ ഫീച്ചേഴ്സുമായി ഫെയ്സ്ബുക്ക്

സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. പുതിയ  ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെയാണ് നടപടിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനി വിശദീകരിക്കുന്നു.

നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ ആഴ്ചയോടെ മനസ്സിലായി എന്ന ആമുഖത്തോടെയാണ് ഫെയ്‌സ്ബുക്ക് ചീഫ് പ്രൈവസി ഓഫിസര്‍ എറിന്‍ ഈഗന്‍ ഈഗന്‍ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. പ്രൈവസി സെറ്റിങ്‌സ് ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന പരാതിയെ മുന്‍നിര്‍ത്തിയാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന മാറ്റങ്ങള്‍

  • ലളിതമായ സെറ്റിങ്‌സ് പട്ടിക: നിലവില്‍ സെറ്റിങ്‌സില്‍ 17 ഉപവിഭാഗങ്ങളാണുള്ളത്. ഇവ ഏകോപിപ്പിക്കുകയും കൂടുതല്‍ ലളിതമാക്കുകയും ചെയ്തു.
  • പുതിയ പ്രൈവസി ഷോര്‍ട്ട്കട്ട്: പോസ്റ്റുകള്‍ പുനപരിശോധിക്കാനും അവയോട് പ്രതികരിക്കാനും തങ്ങളെ ലക്ഷ്യമിടുന്ന പരസ്യങ്ങളെ നിയന്ത്രിക്കാനും സഹായിക്കും.
  • ആക്‌സസ് യുവര്‍ പേജ്: ഉപയോക്താക്കള്‍ ലൈക്ക് ചെയ്തതും കമന്‍റ്  ചെയ്തതുമായ പോസ്റ്റുകള്‍ കാണാം, വേണമെങ്കില്‍ നീക്കം ചെയ്യാം. പ്രത്യേകസമയത്തെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.