Alerts

ആന്ധ്രയിലും തെലങ്കാനയിലും പോകുന്നവര്‍ ജാഗ്രതൈ; കയ്യില്‍ കറന്‍സി കരുതുക

ആന്ധ്രയിലും തെലങ്കാനയിലും പോകുന്നവര്‍ കയ്യില്‍ കറന്‍സി നോട്ടുകളും കരുതുക. ഇരു സംസ്ഥാനങ്ങളും കടുത്ത പണക്ഷാമത്തിലാണ്.  ദൈനംദിനാവശ്യത്തിനു ചെലവാക്കാൻ പണമില്ലാതെ ഇവിടുത്തെ ബാങ്കുകൾ ബുദ്ധിമുട്ടുന്നു.പ്രശ്നം പരിഹരിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നാണു പണം കൊണ്ടുവരുന്നത്’. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ബാങ്കുകളിലും എടിഎമ്മുകളിലും രണ്ടു മാസത്തിലേറെയായി പണം കുറവാണ്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണു തെലങ്കാനയിലേക്കു പണം എത്തിക്കുന്നത്. ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ പണമാണ് ആന്ധ്ര ഉപയോഗിക്കുന്നത്. വലിയ ബാങ്കുകളുടെ എടിഎമ്മിൽ മാത്രമേ പണമുള്ളൂ. പല ചെറിയ ബാങ്കുകളും മൂന്നു മാസത്തോളമായി എടിഎമ്മുകൾ അടച്ചിട്ടിരിക്കുകയാണ്.
തെലങ്കാനയിൽ എസ്ബിഐയ്ക്ക് 2,200 എടിഎമ്മുകളാണുള്ളത്. 1500 എണ്ണം ബാങ്ക് നേരിട്ടും 700 എടിഎമ്മുകൾ സ്വകാര്യ ഏജൻസിയുമാണു കൈകാര്യം ചെയ്യുന്നത്. ആകെ 1400–1500 എടിഎമ്മുകൾ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ.പ്രവർത്തിക്കുന്ന എല്ലാ എടിഎമ്മുകളുടെ മുന്നിലും നീണ്ട നിരയാണ്. സാമൂഹിക സുരക്ഷാ പെൻഷനുകള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പണമെടുക്കാൻ ജനം പോസ്റ്റ് ഓഫിസുകളിലും വ്യാപകമായി എത്തുന്നുണ്ട്.


പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പിനു പിന്നാലെ, പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാൻ‌ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന എഫ്ആർഡിഐ ബില്ലും (ഫിനാൽഷ്യൽ റസലൂഷൻ ആൻഡ് ഡെപോസിറ്റ് ഇൻഷുറൻസ്) കൂടി ആയപ്പോൾ ജനം ബാങ്കുകളിൽ നിന്ന് അകലാൻ തുടങ്ങിയതാണു ഇപ്പോഴത്തെ പണക്ഷാമത്തിനു പിന്നിൽ. ബാങ്കുകൾ തകർന്നാലും നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുബന്ധ സ്ഥാപനമായ ഡിഐസിജിസി (ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ) തിരിച്ചു നൽകിയിരുന്നു. എന്നാൽ ബിൽ യാഥാർഥ്യമാകുന്നതോടെ ഈ ഉറപ്പ് ഇല്ലാതാകുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. ഇതേത്തുടർന്ന് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലേക്ക് ജനം ഒഴുകി. ഫിക്സഡ് ഡെപ്പോസിറ്റും (എഫ്ഡി) സേവിങ്സ് അക്കൗണ്ടും അവസാനിപ്പിച്ചു ജനം വ്യാപകമായി പണം പിൻവലിച്ചു. അപ്രതീക്ഷിതമായി വൻതോതിൽ പണം ബാങ്കുകൾക്ക് പുറത്തുകൊടുക്കേണ്ടി വന്നു. 20,000 മുതൽ 40,000 രൂപ വരെയാണ് ഓരോ ഉപയോക്താവും ദിവസവും പിൻവലിക്കുന്നത്. എടിഎം ഉപയോഗിക്കുന്നതിൽ കൊണ്ടുവന്ന നിയന്ത്രണം മറികടക്കാനും ബാങ്കിൽനിന്ന് പണം പിൻവലിച്ചു കയ്യിൽ സൂക്ഷിക്കുന്നവരുടെ എണ്ണം കൂടി