Tech

ഷവോമി എംഐ മിക്‌സ് 2എസ് വിപണിയില്‍

ആപ്പിളിന് വെല്ലുവിളിയായി ഷവോമി എംഐ മിക്‌സ് 2എസ്. മുന്‍ഗാമിയായ എംഐ മിക്സ് 2 സ്മാര്‍ട് ഫോണിന്‍റെ അതേ രൂപകല്‍പനയാണെങ്കിലും ഐഫോണ്‍ ടെന്നിനോട് കിടപിടിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. ചൈനീസ് വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും പുതിയ പ്രൊസസറുമായാണ് എംഐ മിക്സ് 2 എസ് എത്തുന്നത്.

5.99 ഇഞ്ച് എഡ്ജ് റ്റു എഡ്ജ് ഡിസ്പ്ലേയാണ് ഫോണിന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ 2.8 ജി.എച്ച്. ഇസഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഫോണിന് കരുത്തു പകരുക. സോണിയുടെ ഏറ്റവും പുതിയ ഐ.എം.എക്‌സ് 363 1.4 മൈക്രോ പിക്‌സല്‍ വലിപ്പമുള്ള സെന്‍സറാണ് എംഐ മിക്‌സ 2എസില്‍ ഉപയോഗിച്ചിട്ടുള്ളത്.

ടെലിഫോട്ടോ വൈഡ് ആംഗിള്‍ ലെന്‍സുകളാണ് 12 മെഗാപിക്‌സലിന്‍റെ ഡ്യുവല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ക്ക് വ്യക്തത പകരുക. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ് സൗകര്യവും ഈ ക്യാമറയ്ക്കുണ്ടാവും. എംഐ മിക്‌സ് 2ലേത് പോലെ പുതിയ ഫോണിലും ഫോണിന്‍റെ താഴെയാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.

6 ജി.ബി റാം- 64 ജി.ബി സ്റ്റോറേജ്, 6 ജി.ബി റാം- 128 ജി.ബി സ്‌റ്റോറേജ്, 8 ജി.ബി റാം- 256 ജി.ബി സ്‌റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഫോണ്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഐഫോണ്‍ ടെന്നിലേത് പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫെയിസ് അണ്‍ലോക്ക് സംവിധാനം എംഐ മിക്‌സ് 2 എസ് സ്മാര്‍ട്‌ഫോണിലുണ്ടാവും. 64 ജി.ബി സ്റ്റോറേജ് പതിപ്പിന് 3299 യുവാനാണ് വില (34,000 രൂപ) 128 ജി.ബി സ്‌റ്റോറേജ് പതിപ്പിന് 3599 യുവാന്‍ (37,800 രൂപ), 256 ജി.ബി പതിപ്പിന് 3999 യുവാന്‍ (ഏകദേശം 41,00) എന്നിങ്ങനെയാണ് വില.