സഞ്ചാരികളെ ക്ഷണിച്ച് സൗദി:അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും
വിനോദ സഞ്ചാരികളെ ക്ഷണിച്ച് സൗദി. അടുത്ത മാസം മുതല്‍ രാജ്യം സന്ദര്‍ശിക്കുന്നതിനു ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത്.
ഇതിനു വേണ്ടി നേരെത്ത തന്നെ ഉത്തരവിറക്കിയിരുന്നു. പക്ഷേ അടുത്ത മാസം മുതല്‍ നടപ്പാക്കുന്ന കാര്യം ഇപ്പോഴാണ് സൗദി അറിയിച്ചിരിക്കുന്നത്.
ടൂറിസ്റ്റ് വിസ സിംഗിള്‍ എന്‍ട്രി വിസയായിരിക്കും. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. രാജ്യത്തെ സാമ്പത്തിക രംഗത്ത് തീരുമാനം നേട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷം തോറും 30മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് സൗദിയുടെ തീരുമാനം.
നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രമാണ് സൗദി നല്‍കി വരുന്നത്.