ഒമാനില്‍ ഓണ്‍-അറൈവല്‍ വിസ നിര്‍ത്തലാക്കുന്നു
ഒമാനിലെത്തുന്ന ആളുകളുടെ എക്സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയെന്ന് മസ്കത്ത് വിമാനത്താവള മാനേജ്മെന്റ് കമ്പനി വക്താവ് അറിയിച്ചു. പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിൽ ഒാൺ അറൈവൽ വിസ ലഭിക്കുന്നതിന് താൽക്കാലിക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം.
ഇക്കഴിഞ്ഞ 21 മുതലാണ് ടൂറിസ്റ്റ്, എക്സ്പ്രസ് വിസകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതും വിസ അനുവദിക്കുന്നതും പൂർണമായും ഒാൺലൈനായി മാറിയത്. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണങ്ങൾ നടത്തുന്നുണ്ട്. തുടര്‍ന്ന് ഒാൺഅറൈവൽ വിസ കൗണ്ടറുകൾ ഒഴിവാക്കാനാണ് തീരുമാനം. ഇ-വിസയുമായി എത്തുന്നവർക്ക് എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂ ഴിവാക്കുന്നതിനായി ഇ-വിസാ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
evisa.rop.gov.com എന്ന വെബ്സൈറ്റ് മുഖേനയാണ് ഇ-വിസക്ക് അപേക്ഷിക്കേണ്ടത്. വളരെ എളുപ്പത്തില്‍ അപേക്ഷിക്കാൻ സാധിക്കുന്നതാണ് ഇ-വിസയെന്ന് റൂവി ഗ്രേസ് ടൂർസ് ആൻഡ് ട്രാവൽസിലെ അബുൽ ഖൈർ പറഞ്ഞു. ഒറിജിനൽ വിസ കൈവശം വെക്കേണ്ടതിന്റെയും വിസ വിമാനത്താവളത്തിൽ ഡെപ്പോസിറ്റ് ചെയ്യേണ്ടതിന്റെയോ ആവശ്യം ഇതിനില്ല. വിസയുടെ പ്രിൻറൗട്ട് മാത്രം മതിയാകും. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങി ചില കമ്പനികളിൽ തുടർന്നുവരുന്ന വിസാ മെസേജ് രീതി ഇ-വിസക്കും ആവശ്യമായി വരും.