‘ദി സ്പിരിറ്റ് ഓഫ് ഗോവ’ ഏപ്രില്‍ 6 മുതല്‍ 8 വരെ
ഗോവ ടൂറിസം നടത്തുന്ന സാംസ്ക്കാരിക ഉത്സവമായ ദി സ്പിരിറ്റ് ഓഫ് ഗോവ 2018 ഏപ്രില്‍ 6 മുതല്‍ 8 വരെ നടക്കും. ഗോവയുടെ തനത് രുചികള്‍ , പാചകരീതികള്‍, പാനീയങ്ങള്‍, കരകൗശല ഉല്പന്നങ്ങള് എന്നിവയുടെ പ്രദര്‍ശനവും വില്പനയും ഉള്‍പ്പെടുന്ന ഉത്സവം ഗോവന്‍ ചരിത്രത്തിന്റെ പുനരാവിഷ്ക്കരണമാണ്.
സാംസ്ക്കാരിക ഉത്സവത്തിനോടനുബന്ധിച്ച് ഗോവയിലെ ഏറ്റവും പ്രിയപ്പെട്ട പാനീയമായ ഫെനി, തേങ്ങ ജ്യൂസ് എന്നിവയുടെ നിര്‍മ്മാണത്തിന്റെ തല്‍സമയ ഡെമോയും ഉണ്ടാകും.
തനത് ഗോവന്‍ ഭക്ഷണത്തിന് പുറമെ കശുവണ്ടി, തേങ്ങഎന്നിവ കൊണ്ട് നിര്‍മ്മിച്ച വിഭവത്തിന്റെ വിതരണവും പ്രദര്‍ശനവും ഉണ്ട്. ശില്പശാലകള്, വിനോദ വിജ്ഞാന പരിപാടികള്‍, വര്‍ക്ക്ഷോപ്പുകള്‍, എന്നിവയ്ക്ക് പുറമെ ഗോവ ചുറ്റിക്കാണുവാനായി ഹോ ഹോ ബസ്സുകളും ഒരുക്കിയിട്ടുണ്ട്.
മേളകളില്‍ പങ്കെടുക്കന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കി വിസ്മയിപ്പിക്കുന്നതിനോടൊപ്പംകാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കൊങ്കിണി,പോര്‍ച്ചുഗീസ് ക്ലാസിക്ക് കലകളുടെ പ്രദര്‍ശനം മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഗോവന്‍ സംഗീതവും നൃത്തവും ആയിരിക്കും ഈ വട്ടം ദി സ്പിരിറ്റ് ഓഫ് ഗോവയില്‍ ഉണ്ടാവുകയെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.