യുഎഇയില്‍ ജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട
ഇന്ത്യ അടക്കം ഒൻപത് രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇളവ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യ, ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ് ,ടുനീഷ്യ ,സെനഗൽ ,ഈജിപ്ത് നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യക്കാർ സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല എന്നാണ് തഷീൽ സെന്ററുകളെ മിനിസ്ട്രി സർക്കുലർ പ്രകാരം അറിയിച്ചിരിക്കുന്നത്.
യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഫെബ്രുവരി നാലിനാണ് പ്രാബല്യത്തില്‍ വന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്തുനിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണമായിരുന്നു.