ഷാര്‍ജ-ദുബൈ റോഡ് അടയ്ക്കും
ഷാര്‍ജയില്‍നിന്ന് ദുബൈയിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാഴ്ചത്തേക്ക് അടയ്ക്കുന്നു. ദുബൈയിലെ ബൈറൂത്ത് റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡാണു അടയ്ക്കുന്നത്.
ഏപ്രില്‍ 15 വരെ ഷാര്‍ജ വ്യവസായ മേഖല മൂന്നിലെ ദുബൈയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
വ്യവസായ മേഖല രണ്ടിലെയും നാലിലെയും റോഡുകള്‍ പകരം ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് റോഡ് അടയ്ക്കുന്നത്.