ഫ്രഞ്ച് ലഹരി ഒഴുകുന്ന പോണ്ടിച്ചേരിയിലൂടെ
ഫ്രഞ്ച് അധിനിവേശ കോളനിയായിരുന്നു പോണ്ടിച്ചേരി. കോളനി അധിനിവേശത്തിന്‍റെ പഴമയും പ്രൗഢവുമായ അടയാളങ്ങള്‍ പേറുന്ന നഗരം. കാലത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്ന ഇവിടെ ധാരാളം സന്ദര്‍ശകരാണ് എത്താറുള്ളത്. പോണ്ടിച്ചേരി യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അവയെ കുറിച്ച്…
തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന കെട്ടിടങ്ങള്‍
പോണ്ടിച്ചേരിയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന പഴയകാല കെട്ടിടങ്ങള്‍. കഥ പറയുന്ന കെട്ടിടങ്ങള്‍ ആണ് ഇന്നവിടെ സ്ഥിതി ചെയുന്ന പല ഹോട്ടലുകളും. ഫ്രഞ്ച് മാതൃകയില്‍ പണിതീര്‍ത്ത കെട്ടിടത്തില്‍ ഇരുന്നു ചരിത്രവും ഫ്രഞ്ച് ഭക്ഷണവും കഴിക്കാം.
അരബിന്ദോ ആശ്രമം
യാത്രയിലൂടെ സമാധാനമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ അരബിന്ദോ ആശ്രമത്തില്‍ പോകാം. ശ്രീ അരബിന്ദോയുടെയും മദറിന്റെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം സന്ദര്‍ശിക്കാന്‍ ധാരളം ആളുകള്‍ എത്താറുണ്ട്.
പേപ്പര്‍ ഫാക്ടറി
പോണ്ടിച്ചേരി യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും വാങ്ങി സൂക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പേപ്പര്‍ ഫാക്ടറിയിലേക്ക് പോകാം. അരബിന്ദോയുടെ ആശ്രമത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പേപ്പര്‍കൊണ്ട് നിര്‍മ്മിച്ച ഒട്ടേറെ കരകൗശല വസ്തുക്കളാണ് വില്പ്പനക്ക് വച്ചിരിക്കുന്നത്.
ഓറോവില്ല്
വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണ് കൊണ്ട് നിര്‍മിച്ച മാതൃ മന്ദിര്‍. ലോകത്തിലെ മുഴുവന്‍ ജനങ്ങളുടെ സമാധാനത്തിനു വേണ്ടി മദര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പാണ് ഓറോവില്ല്.