Festival and Events

അറ്റോയിയുടെ അഖിലേന്ത്യാ  യോഗാപര്യടന പരിപാടി കേരളത്തില്‍

യോഗയുടെ ജന്മസ്ഥലം എന്നറിയപെടുന്ന കേരളത്തില്‍  വെച്ച് വിദേശ വിദ്ധഗ്ദര്‍ പങ്കെടുക്കുന്ന  അഖിലേന്ത്യാ  യോഗാപര്യടന പരിപാടി സംഘടിപ്പിക്കുന്നു.  ആയുഷ് മന്ത്രാലയവും ,കേരള ടൂറിസം അസോസിയേഷൻ ഓഫ്  ടൂറിസം ട്രേഡ് ഓർഗനൈസേഷൻ, ഇന്ത്യയും (ATTOI)ചേര്‍ന്നാണ്  പത്ത് ദിവസം നടക്കുന്ന പര്യടന പരിപാടി  സംഘടിപ്പിക്കുന്നത്‌.

ലോകത്തെമ്പാടുമുള്ള വിദ്ധഗ്ദരായ യോഗ പരിശീലകരില്‍ നിന്ന് അഖിലേന്ത്യാ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചിരിന്നു. അതില്‍ നിന്ന് തിരഞ്ഞെടുത്ത യോഗ പരിശീലകര്‍ ആണ് പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന് ആയുഷ് ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ പറഞ്ഞു.

വര്‍ഷത്തില്‍ എല്ലാ ദിവസവും ജനങ്ങളെ യോഗ പരിശീലിപ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യം വര്‍ധിപ്പിക്കുക എന്നതാണ് ആയുഷ് മന്ത്രാലയത്തിന്റെ ലക്‌ഷ്യമെന്നും അദ്ദേഹം ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു.

ജൂണ്‍ 13ന് ആരംഭിക്കുന്ന പര്യടനം അന്താരാഷ്‌ട്ര യോഗാ ദിനമായ ജൂണ്‍ 21നാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗാ ദിനാചരണത്തിലും തിരഞ്ഞെടുത്ത പരിശീലകര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും.


അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മാര്‍ച്ച്‌ 21 മുതല്‍ ആരംഭിച്ച
അന്താരാഷ്ട്ര യോഗ ഫെസ്റ്റില്‍ 16 രാജ്യങ്ങളിൽനിന്നുള്ള 5,000 പ്രതിനിധികളും
40ല്‍ കൂടുതല്‍ യോഗാ സ്ഥാപനങ്ങളും, വിദ്യര്‍ത്ഥികളും പങ്കെടുത്തിരുന്നു.


ജയ്പുർ, ഹൈദരാബാദ്, അഹമ്മദാബാദ്, മൈസൂർ എന്നീ നാല്  നഗരങ്ങളിണ് ഈ വർഷം ഇന്റർനാഷണൽ യോഗ ദിനം ആഘോഷിക്കാനായി മന്ത്രാലയം തെരഞ്ഞെടുത്തത്‌.അതില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തിരഞ്ഞെടുത്ത നഗരത്തിലാവും യോഗാ ദിനത്തില്‍ പ്രധാന വേദിയാകുന്നത്.
യോഗാ ദിനത്തില്‍ 16 രാജ്യങ്ങളിൽനിന്നുള്ള 5,000 പ്രതിനിധികള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള 100 യോഗാ അധ്യാപകരും പങ്കെടുക്കും.