കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക്
കേരളത്തിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള മാതൃകാ സ്‌റ്റേഷനുകളായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ 20 കോടി രൂപ വീതം ചെലവഴിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സ്റ്റേഷനുകളാണ് കോട്ടയവും കോഴിക്കോടും പാലക്കാടും. കൂടാതെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും ഇവിടെതന്നെ. കോട്ടയത്തെ കുമരകം, ഗവി, പാലക്കാട് സൈലന്‍റ് വാലി, മലമ്പുഴ, കോഴിക്കോട് ബേപ്പൂര്‍, കാപ്പാട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാം.