ബി.എസ്.എന്‍.എല്‍ 4ജി ജൂണില്‍; 5ജി അടുത്ത വര്‍ഷം
ബി.എസ്.എൻ.എൽ മൊബൈൽ 4ജി സേവനം ജൂൺ അവസാനത്തോടെ രാജ്യത്ത് ലഭ്യമാകും. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഒഴികെ 4ജി വ്യാപിപ്പിക്കാനാണ് ടെലികോം വകുപ്പിന്റെ ശ്രമം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 7,000 കോടിയും ബി.എസ്.എന്‍.എല്‍ 5,500 കോടിയും നീക്കിവെയ്ക്കും.
കേരളത്തില്‍ നിലവില്‍ 4ജി സേവനം ലഭിക്കുന്നത് ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ മാത്രമാണ്. ഒറീസയിലും പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ഉടന്‍ നിലവില്‍ വരും. ടെലികോം രംഗത്തെ കടുത്ത മത്സരങ്ങള്‍ കാരണം മൊബൈല്‍ സേവന രംഗത്തുനിന്നും ബി.എസ്.എന്‍.എല്‍ പിന്തള്ളപ്പെടാതിരിക്കാന് 4ജി സേവനം വിപുലമാക്കാന്വേണ്ട അനുമതിയും പിന്തുണയും നൽകണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ട്.
അതിനിടെ 5ജി സേവനം തുടങ്ങുന്നതിന് നോക്കിയ, ഇസഡ് ടി.ഇ എന്നീ കമ്പനികളുമായി ബി.എസ്.എൻ.എൽ ധാരണപത്രം ഒപ്പുവെച്ചു. 4ജി വ്യാപിപ്പിക്കാനുള്ള കരാറും ഈ കമ്പനികള്‍ക്കാണ്. അടുത്ത വര്‍ഷം 5ജി സേവനം ലഭ്യമാക്കാം എന്നാണു ബി.എസ്.എൻ.എല്ലിന്റെ പ്രതീക്ഷ. അടുത്ത ഒരു വർഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം വൈഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.