അവധിക്കാലത്ത് 31 പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു
അവധിക്കാല യാത്രയ്ക്ക് റെയിൽവേ സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചു. വേനലവധിക്കാലത്ത് ദക്ഷിണ റെയില്‍വേ കേരളത്തില്‍ 351 സര്‍വീസുകള്‍ നടത്തും. ഏപ്രില്‍ ഒന്നുമുതല്‍ ജൂലായ് നാലുവരെയുള്ള കാലയളവില്‍ കേരളത്തില്‍ 31 തീവണ്ടികളാണ് ഓടുക. ദക്ഷിണ റെയില്‍വേയില്‍ മൊത്തം 69 തീവണ്ടികള്‍ 796 സര്‍വീസുകള്‍ ഓടിക്കും. മുഴുവന്‍ തീവണ്ടികളിലും പ്രത്യേകനിരക്ക് ഈടാക്കുന്ന സുവിധയും സ്‌പെഷ്യല്‍ ഫെയര്‍ വണ്ടികളുമാണ്.
യാത്രക്കാര്‍ക്കായി ദക്ഷിണറെയില്‍വേ ആദ്യമായി വേനല്‍ക്കാല വണ്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പ്രധാന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ക്യു.ആര്‍. കോഡും ഇത്തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് അത് സ്‌കാന്‍ ചെയ്ത് മൊബൈലില്‍ ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാം.കേരളത്തിൽനിന്നു ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് സർവീസുകൾ. എല്ലാ ട്രെയിനുകളും 13 സർവീസുകൾ വീതം നടത്തും.
പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ, നമ്പർ, പുറപ്പെടുന്ന ദിവസം, സമയം എന്നീ ക്രമത്തിൽ
- ചെന്നൈ–എറണാകുളം സുവിധ (82631), വെള്ളി, രാത്രി 8ന്
- എറണാകുളം–ചെന്നൈ സുവിധ (82632), ഞായർ, രാത്രി 7ന്
- എറണാകുളം–ചെന്നൈ (06041, പ്രത്യേക നിരക്ക്) തിങ്കൾ, വൈകീട്ട് 6.20
- എറണാകുളം–ചെന്നൈ (06042, പ്രത്യേക നിരക്ക്), വ്യാഴം, രാത്രി 7.30
- ചെന്നൈ–കൊല്ലം (06047, പ്രത്യേക നിരക്ക്), വ്യാഴം, വൈകിട്ട് 6.20
- ചെന്നൈ–കൊല്ലം സുവിധ (82633), ജൂൺ 14 വ്യാഴം മാത്രം, വൈകിട്ട് 6.20
- കൊല്ലം–ചെന്നൈ (06048, പ്രത്യേക നിരക്ക്), വെള്ളി, ഉച്ചയ്ക്ക് 1.30
- ചെന്നൈ എഗ്‌മോർ–എറണാകുളം (06033), ശനി, രാത്രി 11.30
- എറണാകുളം–ചെന്നൈ എഗ്‌മോർ (06034), ചൊവ്വ, വൈകിട്ട് 5.00
- എറണാകുളം–ചെന്നൈ എഗ്‍മോർ സുവിധ (82638), മേയ് ഒന്ന് ചൊവ്വ, വൈകിട്ട് 5.00
- എറണാകുളം–രാമേശ്വരം (06035), ചൊവ്വ, രാത്രി 11.00
- രാമേശ്വരം–എറണാകുളം (06036), ബുധൻ, രാത്രി 11.10
- എറണാകുളം–വേളാങ്കണ്ണി (06016), വെള്ളി, രാത്രി 7.00
- വേളാങ്കണ്ണി–എറണാകുളം (06015), ഞായർ, രാത്രി 7.30
- തിരുവനന്തപുരം–കാരയ്ക്കൽ (06046), ബുധൻ, വൈകിട്ട് 3.25
- കാരയ്ക്കൽ–തിരുവനന്തപുരം (06045), വ്യാഴം, രാത്രി 10.45
- കൊച്ചുവേളി–മുംബൈ (01080), ബുധൻ, ഉച്ചയ്ക്ക് 12.45
- മുംബൈ–കൊച്ചുവേളി (01079), ചൊവ്വ, പുലർച്ചെ 12.20
- കൊച്ചുവേളി–ഹൈദരാബാദ് (07116), തിങ്കൾ, രാവിലെ 7.45
- ഹൈദരാബാദ്-കൊച്ചുവേളി (07115), ശനി, രാത്രി 9.00
- എറണാകുളം–ഹൈദരാബാദ് (07118), വ്യാഴം, രാത്രി 9.45
- ഹൈദരാബാദ്–എറണാകുളം (07117), ബുധൻ, ഉച്ചയ്ക്ക് 12.50
- എറണാകുളം–യശ്വന്ത്പുര (06548), ബുധൻ, ഉച്ചയ്ക്ക് 2.45
- യശ്വന്ത്പുര–എറണാകുളം (06547), ചൊവ്വ, രാത്രി 10.45
- എറണാകുളം–സേലം (06011), ഞായർ, രാത്രി 10.45
- സേലം–എറണാകുളം (06012), തിങ്കൾ, രാത്രി 10.30
- ചെന്നൈ സെൻട്രൽ–മംഗളൂരു (06055) ചൊവ്വ വൈകീട്ട് 06.20
- മംഗളൂരു–ചെന്നൈ സെൻട്രൽ (06056) ബുധൻ വൈകീട്ട് 04.30
- കോയമ്പത്തൂർ–ജബൽപുർ (02197) തിങ്കൾ വൈകീട്ട് 07.00
- ജബൽപുർ–കോയമ്പത്തൂർ (02198) ശനി രാവിലെ 11.00