Kerala

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയിലെത്തി

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയിലെത്തി. രണ്ടാഴ്ച നീളുന്ന അന്താരാഷ്‌ട്ര ബ്ലോഗര്‍മാരുടെ കേരളാ പര്യാടനം മുസരിസ് പൈതൃക നാടായ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കൊടുങ്ങല്ലൂരിലെ മുസരിസ് പദ്ധതി പ്രദേശം സന്ദരിക്കാനായിരുന്നു കൊച്ചിയിലെത്തിയ ബ്ലോഗര്‍മാരുടെ ആദ്യ യാത്ര.

കേരളത്തിന്‍റെ പാരമ്പര്യ വാസ്തുശില്‍പ്പവും പാശ്ചാത്യ നിര്‍മാണ സാങ്കേതികതയും സമന്വയിക്കുന്ന ചേന്നമംഗലം ജൂതദേവാലയം ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു. കൂടാതെ കൊച്ചി രാജാവിന്‍റെ പ്രാധാനമന്ത്രി ആയിരുന്ന പാലിയത്ത് അച്ചായന്‍റെ കൊട്ടാരവും സന്ദര്‍ശിച്ചു. പിന്നീട് ഉച്ചഭക്ഷണത്തിനു ശേഷം സംഘം കൊച്ചിയിലേയ്ക്ക് മടങ്ങി.

നാളെ രാവിലെ 30 ബ്ലോഗര്‍മാര്‍ അടങ്ങിയ സംഘം മൂന്നാറിലേയ്ക്ക് പോകും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറിയപ്പെടുന്ന ബ്ലോഗര്‍മാര്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ അതിഥികളായാണ്‌ കേരളത്തിലെത്തിയത്. ഈ മാസം 18നാണ് യാത്രയുടെ ഫ്ലാഗ്ഓഫ്‌ തിരുവനന്തപുരത്ത് നടന്നത്. കേരളം മുഴുവന്‍ സഞ്ചരിച്ച് ഏപ്രില്‍ 1ന്  സംഘം കൊച്ചിയില്‍ തിരിച്ചെത്തും.