ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു
ഊബര്‍ ഒല ടാക്‌സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂര,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്.
മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു.
സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്കിയത്. എന്നാല്‍, കമ്പനി മാനേജ്‌മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്‌സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍ പലരും നഷ്ടത്തിലാണ്.
ഇത് പരിഹരിക്കാന്‍ ശ്രമിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നു. വിഷയത്തില്‍ ഒലെയുടെയോ ഊബറിന്റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ടാക്സികളും, ഓട്ടോ ടാക്സികളും നിരക്ക് കുത്തനെ ഉയര്‍ത്തിയതായും പരാതികളുയരുന്നുണ്ട്.