വാഹന പ്രവേശന നികുതി വിഷയത്തിൽ കേരളം ഇടപെടുന്നു: ടൂറിസം ന്യൂസ് ലൈവ് എക്സ്ക്ലൂസീവ്

അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് അമിത പെർമിറ്റ് നിരക്ക് ഈടാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു. പ്രശ്നത്തിന് പരിഹാരം തേടി അന്തർ സംസ്ഥാന മന്ത്രിതല യോഗം വിളിക്കാൻ മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഇറ്റലിയിലെ മിലാനിൽ കേരള ടൂറിസം റോഡ് ഷോക്കെത്തിയ മന്ത്രി ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത് .


യോഗത്തിൽ കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ടൂറിസം , ഗതാഗത മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. അയൽ സംസ്ഥാനങ്ങളിലെ ഉയർന്ന പ്രവേശന നികുതി കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർക്ക് തിരിച്ചടിയാണ്. ഈ പ്രശ്നം പരിഹരിക്കണമെന്ന് ഇവർ അഭ്യർഥിച്ചിരുന്നു.

പ്രശ്ന പരിഹാരമുണ്ടാക്കി ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം ന്യൂസ് ലൈവിനോടുള്ള മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ കാണാം …