ഉത്സവങ്ങളുടെ ഇന്ത്യയിലൂടെ മാര്‍ച്ചിലൊരു പര്യടനം

മഞ്ഞുകാലമിങ്ങനെ അവസാനിച്ച് മാര്‍ച്ച് എത്തിയാല്‍ പൊതുവേ യാത്രയ്ക്കായി എല്ലാരും തയ്യാറെടുക്കുന്ന സമയമാണ്. ഉത്സവങ്ങളുടെ ഉത്തരേന്ത്യയിലേക്കൊരു യാത്ര പോകാം.

ഉദയ്പൂര്‍, രാജസ്ഥാന്‍


ലേക്ക് സിറ്റിയെന്നറിയപ്പെടുന്ന ഉദയ്പൂര്‍ സഞ്ചാരികളുടെ പറുദീസാണ്. മാര്‍ച്ചില്‍ നടക്കുന്ന മേവാര്‍ ഫെസ്റ്റാണ് ഉദയപ്പൂരിലെ പേരുകേട്ട ആഘോഷം. രീജസ്ഥാന്റെ എല്ലാ മനോഹാരിതയും മേവാറില്‍ ഉണ്ട്. രാജസ്ഥാനിന്റെ തനത് കലാരൂപങ്ങള്‍, നൃത്തം, സംഗീതം എന്നിവ കോര്‍ത്തിണക്കിയ ഉത്സവത്തിനോടൊപ്പം കണ്ണിനും കാതിനെയും അതിശയിപ്പിക്കുന്ന വെടിക്കെട്ടുമുണ്ട് മേളയില്‍ ഉത്സവവും കാണാം പിച്ചോള കായലില്‍ ഉല്ലാസയാത്രയും നടത്താം.

ബിര്‍ ആന്‍ഡ് ബില്ലിംഗ്, ഹിമാചല്‍പ്രദേശ്


ഇന്ത്യയെ പറന്ന് കാണാണമെങ്കില്‍ ബിര്‍ ആന്‍ഡ് ബില്ലിംഗില്‍ ചെല്ലണം. ഉത്തരേന്ത്യയിലെ മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനാണ് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. മലനിരകളും, തേയിലത്തോട്ടങ്ങളും കയറിയിറങ്ങി നടക്കാം ഒപ്പം ടിബറ്റന്‍ സംസ്‌ക്കാരത്തെയും അറിയാം. ബുദ്ധ വിഹാരങ്ങളില്‍ താമസിച്ച് മനസ്സൊന്ന് കുളിരണിയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരിടമില്ല.

അജ്മീര്‍, രാജസ്ഥാന്‍


അത്തറിന്റെ മണമുള്ള അജ്മീര്‍. സൂഫി ദര്‍ഗയിലൊഴുകുന്ന സംഗീതമാണ് അജ്‌മേര്‍യാത്രയില്‍ മറക്കാന്‍ കഴിയാത്തത്. സീക്ക് സോളോസ് എന്ന പേരില്‍ സൂഫി സിദ്ധന്‍ മൊയ്‌നുദ്ദീന്‍ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയാണ് അജ്‌മേറില്‍ പേര്‌കേട്ടത്. മാര്‍ച്ചിലാണ് സീക്ക സോളോസ് നടക്കുന്നത്.

ഗാങ്‌ടോക്ക്, സിക്കിം


സാഹസികര്‍ക്കായിട്ടുള്ള ഇടമാണ് ഗാങ്‌ടോക്ക്. എപ്പോഴും വീശിയടിക്കുന്ന ഇളംകാറ്റില്‍ തണുത്തിരിക്കുന്ന മലനിരകള്‍. കാഞ്ചന്‍ജംഗയുടെ വശ്യ സൗന്ദര്യം ആസ്വദിക്കാന്‍ ഗാങ്‌ടോക്കില്‍ പോകണം. പൂക്കളുടെ പൂമെത്തയാണ് ഇവിടം മലനിരകളില്‍ എല്ലാം സൂര്യകാന്തി, ജമന്തിയും വിടര്‍ന്ന് നില്‍ക്കുന്ന കാഴ്ച്ചയാണ് മനോഹരം. ഇന്ത്യയില്‍ എവിടെയും കാണാത്ത ഓര്‍ക്കിഡുകള്‍ ഗാങ്‌ടോക്കില്‍ എത്തിയാല്‍ കാണാം. ടീസ്ത സദിയിലൂടെയുള്ള വെറ്റ് വാട്ടര്‍ റാഫ്റ്റിങാണ് സാഹസികരുടെ സോണ്‍