ഹരിയാനയില്‍ കാര്‍ഷിക ടൂറിസം വരുന്നു
ഹരിയാനയില്‍ കാര്‍ഷിക ടൂറിസം തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 340 ബജ്വാനി ഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്ന് ഹരിയാന കൃഷിമന്ത്രി ഒ.പി ധങ്കര്‍ പറഞ്ഞു.
കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, പൂന്തോട്ട നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് ബജ്വാനി ഗ്രാമങ്ങളില്‍ സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കുക. കൂടാതെ സംസ്ഥാനത്ത് കാര്‍ഷിക വിപണികള്‍ വര്‍ധിപ്പിക്കാനും ആലോചനയിലുണ്ട്. ഇത് കര്‍ഷകരെ സഹായിക്കാനാണെന്ന് മന്ത്രി പറഞ്ഞു.
സോണിപറ്റിലെ ഗണൌറില്‍ തുടങ്ങുന്ന ഹോര്‍ട്ടികള്‍ച്ചര്‍ വിപണനകേന്ദ്രം സര്‍ക്കാറിന്‍റെ സ്വപ്നപദ്ധതിയാണെന്നും ഏപ്രിലില്‍ ഇതിനു തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാറിന്‍റെ പദ്ധതിയിലുണ്ട്.