News

മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷണം മാര്‍പ്പാപ്പ സ്വീകരിച്ചെന്നും മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.കേരള ടൂറിസം റോഡ്‌ ഷോയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇറ്റലിയില്‍ എത്തിയതും വത്തിക്കാനില്‍ പോപ്പിനെ കണ്ടതും.

 

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അസുലഭ അവസരം കഴിഞ്ഞ ദിവസം എനിക്ക് ലഭിക്കുകയുണ്ടായി. ഊഷ്മളമായ കൂടികാഴ്ച്ചയായിരുന്നു. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. നവോത്ഥാന കേരളത്തിന്റെ സ്നേഹസമ്മാനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ട് ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്റെ ക്ഷണക്കത്ത് കൈമാറി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ഇന്നാട്ടിനെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം പങ്ക് വയ്ക്കുകയും ചെയ്തു.