Tech

ഹിന്ദി പറഞ്ഞ് ഗൂഗിള്‍ അസിസ്റ്റന്റ്

ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇനി മുതല്‍ ഹിന്ദി ഭാഷയിലും ലഭ്യമാവും. ആന്‍ഡ്രോയിഡ് മാര്‍ഷമെലേയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളില്‍ ഇനി ഗൂഗിള്‍ അസിസ്റ്റന്റ ഹിന്ദിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ എന്നിവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദി ഭാഷ സേവനം ലഭ്യമാകും.

ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പടെയുള്ള ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സേവനം ഗൂഗിള്‍ ആരംഭിച്ചത്.

ഗൂഗിള്‍ അസിസ്റ്റന്റില്‍ ഹിന്ദി ലഭിക്കുന്നതിന് ഡിവൈസ് ലാങ്ക്വേജ് ഹിന്ദിയിലേക്ക് മാറ്റുക. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്റ് അപ്ഡേറ്റ് ചെയ്യുക.

നിലവില്‍ എട്ട് ഭാഷകളാണ് ഗൂഗിള്‍ അസിസ്റ്റന്റിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 30 ഭാഷകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവും. അതോടെ രാജ്യത്തെ 95 ശതമാനം പേരും തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ സേവനം ഉപയോഗിക്കാനാവും.