ഇന്ത്യയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിസയോടൊപ്പം പ്രത്യേക ടാഗും
ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിസയുടെ കൂടെ പ്രത്യേക ടാഗും നല്‍കുമെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ചരന്ജീത് സിംഗ്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന കേരള ടൂറിസം റോഡ് ഷോയിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ സഞ്ചാരികള്‍ക്ക് വിസയോടൊപ്പം വിവിധ സഹായ നമ്പറുകളും ഇ-മെയില്‍ ഐഡികളും അടങ്ങുന്ന ടാഗാണ് നല്‍കുക. ഏതെങ്കിലും സാഹചര്യത്തില്‍ എന്തെങ്കിലും സഹായം ആവിശ്യമുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.
വളരെ പെട്ടെന്ന് തന്നെ ഹെല്പ് ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. കൂടാതെ വിനോദ സഞ്ചാരികള്‍ ബന്ധപ്പെടുന്ന ടൂര്‍ ഓപറേറ്റേഴ്സ്, ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവര്‍ ഭാവിയിലും സഞ്ചാരികളോട് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവ വഴി ബന്ധം സൂക്ഷിക്കും. ഇത് ഇന്ത്യയുടെ ടൂറിസം മേഖലയ്ക്കു ഗുണം ചെയ്യും.
ഒരു വിസയില്‍ ഒന്നില്‍ കൂടുതല്‍ തവണ യാത്രചെയ്യാം എന്നുള്ളതു കൊണ്ട് ഇറ്റലിയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയുണ്ട്. യോഗ, ആയുര്‍സൗഖ്യം എന്നിവയ്ക്ക് വേണ്ടിയാണ് ഇറ്റലിയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കൂടുതലും സഞ്ചാരികള്‍ എത്തുന്നത്. ഈ രണ്ടിനും കേരളം കൂടുതല്‍ മികച്ചതാണ്. മിലാനെ കൂടാതെ ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിലും റോഡ് ഷോ നടത്താന്‍ താല്‍പ്പര്യമുണ്ടെന്നും കോണ്‍സുലേറ്റര്‍ റോഡ് ഷോയില്‍ പറഞ്ഞു. റോഡ് ഷോയില്‍ കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, കേരള ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐ.എ.സ്. പങ്കെടുത്തു.