കൂടുതല്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ്; പുത്തന്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കും
നൈനിറ്റാള്‍, മസൂറി,ഹരിദ്വാര്‍,ഋഷികേശ് എന്നിവയ്ക്ക് പുറമേ കൂടുതല്‍ ഇടങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. തീം അധിഷ്ടിത 13 കേന്ദ്രങ്ങളാകും വികസിപ്പിക്കുക.
ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ വാര്‍ഷിക ദിനമായ മാര്‍ച്ച് 18ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
മുന്‍സിയാരി, മുക്തെശ്വര് എന്നിവിടങ്ങളില്‍ തേയില കൃഷിയാകും ഉയര്‍ത്തിക്കാട്ടുക. കടാര്മളില് ധ്യാനം, ലോഹാഗട് ഹില്‍ സ്റ്റേഷന്, പരാഗ് ഫാമില്‍ അമ്യൂസ്മെന്റ് പാര്‍ക്ക്,ചോപ്തയില്‍ ഇക്കോ ടൂറിസം, തെഹരി തടാകത്തില്‍ ജലകേളി എന്നിങ്ങനെയാകും വികസിപ്പിക്കുക.
ഉത്തരാഖണ്ഡ് സംസ്ഥാനം മുഴുവന്‍ വിനോദസഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.